ഡൽഹി: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ക്ഷേത്രദർശനം നടത്തുന്ന ഒരു പ്രത്യേക തരം ഹിന്ദുവാണ് രാഹുൽ ഗാന്ധിയെന്ന് ബിജെപി. മുൻ ഹരിദ്വാർ മുനിസിപ്പൽ പ്രസിഡന്റ് സത്പാൽ ബ്രഹ്മചാരി നൽകിയ രുദ്രാക്ഷ മാല രാഹുൽ ഗാന്ധി നിഷേധിച്ചതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ വിമർശനം.
कांग्रेस के चुनावी हिन्दू की हकीकत देख लीजिए। मंच पर मंत्रोच्चार चल रहा है और @RahulGandhi हाथ बांधे खड़े हैं। इतना ही नहीं जब इन्हें रुद्राक्ष की माला पहनाई जा रही थी तो इन्होंने साफ मना कर दिया।
संस्कार बोलते हैं pic.twitter.com/2R31LHTU0S— BJP Uttarakhand (@BJP4UK) December 17, 2021
ഡെറാഡൂണിൽ വ്യാഴാഴ്ച രാഹുൽ ഗാന്ധി നടത്തിയ റാലിയുടെ വീഡിയോയാണ് പ്രചരിക്കുന്നത്. താൻ ഹിന്ദുവാണെന്ന രാഹുൽ ഗാന്ധിയുടെ അവകാശവാദം പൊള്ളയാണെന്നും ആത്മാർത്ഥത ഇല്ലാത്തതാണെന്നും ബിജെപി ആരോപിക്കുന്നു.
നേരത്തെ, രാജ്യത്തെ വിലക്കയറ്റത്തിനും ദുരിതങ്ങൾക്കും വേദനകൾക്കും കാരണം ഹിന്ദുത്വവാദികളാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. അമേഠിയിൽ സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം നടത്തിയ റാലിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ വർഗീയ പരാമർശം. രാഹുൽ ഗാന്ധിയുടെ പരാമർശം ഹിന്ദു വിരുദ്ധവും വർഗീയവുമാണെന്ന് ബിജെപി ആരോപിച്ചിരുന്നു.
Discussion about this post