ആർ എസ് എസ് നേതാവ് സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടികൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. എസ്ഡിപിഐ പഞ്ചായത്ത് ഭാരവാഹി മുതലമട പുളിയന്തോണി നസീർ (35) ആണ് അറസ്റ്റിലായത്. കൊലപാതകികൾക്കു വാഹനവും ആയുധവും നൽകിയതിനാണ് നസീറിനെ അറസ്റ്റ്ക് ചെയ്തത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തെ മൂന്ന് പേർ അറസ്റ്റിലായിരുന്നു. പ്രതികള്‍ക്ക് കൃത്യം നിര്‍വഹിക്കാനുള്ള വാഹനവും വാളും നല്‍കിയത് നസീർ ആണെന്നും കൊലപാതകത്തെ കുറിച്ച് ഇയാൾക്ക് അറിവുണ്ടായിരുന്നുവെന്നും ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം വാഹനം തമിഴ്നാട്ടിലെത്തിച്ച് പൊളിക്കാന്‍ വേണ്ട സഹായം നല്‍കിയതും ഇയാളാണെന്ന് കണ്ടെത്തി. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ ഇയാളെ പ്രതി ചേർത്തു പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നസീറിന്റെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കാനിരിക്കെയാണ് അറസ്റ്റ്.
നവംബര്‍ പതിനഞ്ചിനാണ് ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ കാറിലെത്തിയ അഞ്ചംഗ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
Discussion about this post