അധികാരം ജനങ്ങളിലൂടെ ഉണ്ടാകുമ്പോഴും അധികാരം ജനങ്ങളെ സൗജന്യ കാംക്ഷികളായി കാണുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് തിരക്കഥാകൃത്തും സംവിധായകനും നടനുമായ രൺജി പണിക്കർ. നിങ്ങൾക്ക് കുറെ സാധനങ്ങൾ സൗജന്യമായിട്ട് തരുന്നു. അതിന്റെ പേരിൽ ജനം രാഷ്ട്രീയക്കാരെ ബഹുമാനിക്കുന്നു. ഇത് പുരോമനമല്ലെന്നും അടിമ- ഉടമ സമ്പ്രദായത്തിലേക്കുള്ള മടങ്ങിപ്പോക്കാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ചാനലിലെ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
അധികാരം നിങ്ങൾക്ക് പെൻഷൻ തരുന്നു, അധികാരം നിങ്ങൾക്ക് റേഷൻ തരുന്നു, അധികാരം നിങ്ങൾക്ക് കിറ്റ് തരുന്നു. ഇതെല്ലാം അധികാരം നിങ്ങൾക്ക് തരുന്ന സൗജന്യങ്ങളാണ് എന്ന് അധികാരവും നിങ്ങളും വിശ്വസിക്കുന്നു. ഇത് ദുരന്തമാണെന്ന് അദ്ദേഹം പറയുന്നു.
എന്നാലും തന്നല്ലോ എന്നതാണ് ജനത്തിന്റെ സെന്റിമെന്റ്സ്. നമ്മൾ ഇപ്പോഴും യാചകരാണ് എന്ന് ജനം സ്വയം ചിന്തിക്കുന്നു. അവർ നിങ്ങളുടെ കീശയിൽ നിന്നും നൂറ് രൂപ എടുത്തിട്ടാണ് നിങ്ങൾക്ക് അമ്പത് രൂപയുടെ സൗജന്യം നൽകുന്നത്. എന്നിട്ട് നിങ്ങൾ പോയി അത് കൈനീട്ടി വാങ്ങുന്നു. ഇപ്പോഴും രാഷ്ട്രീയക്കാർ നൽകുന്ന കിറ്റും പെൻഷനും തൊഴുതു കൊണ്ടാണ് ജനം വാങ്ങുന്നത്. ഇതിൽ പരം വേറൊരു ദുരന്തമുണ്ടോ എന്നും രൺജി പണിക്കർ ചോദിക്കുന്നു.
Discussion about this post