കൊച്ചി: കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ മദ്യലഹരിയിൽ അഴിഞ്ഞാടി. പൊലീസുകാരെ വളഞ്ഞിട്ട് തല്ലിയ അക്രമികൾ പൊലീസ് ജീപ്പ് കത്തിച്ചു. ക്രിസ്മസ് ആഘോഷങ്ങളെ ചൊല്ലിയായിരുന്നു സംഘർഷം.
രാത്രി 12 മണിയോടെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘര്‍ഷം പോലീസിനു നേരെയും നാട്ടുകാര്‍ക്കു നേരെയും വ്യാപിക്കുകയായിരുന്നു. പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരമനുസരിച്ച് സംഭവം അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും അക്രിമകൾ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
പൊലീസുകാരെ അക്രമികൾ ക്രൂരമായി മർദ്ദിച്ചു. പോലീസ് എത്തിയ ജീപ്പ് നൂറോളം വരുന്ന അക്രമികൾ ചേർന്ന് അടിച്ചു തകർത്തു. തുടര്‍ന്ന് സംഭവം അന്വേഷിക്കാനെത്തിയ കുന്നത്തുനാട് പോലീസ് സ്റ്റേഷനിലെ ജീപ്പ് അക്രമികൾ അഗ്നിക്കിരയാക്കി. പോലീസുകാര്‍ ജീപ്പില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. വാഹനം പൂര്‍ണമായും കത്തിനശിച്ചു. കുന്നത്തുനാട് സി.ഐക്കും എസ് ഐ ഉൾപ്പെടെ നാല് പൊലീസുകാർക്കും ഗുരുതരമായി പരിക്കേറ്റു.
അക്രമത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചവരെയും അക്രമികൾ മർദ്ദിച്ചു. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്കുനേരെ അക്രമികൾ കല്ലെറിഞ്ഞു. തുടര്‍ന്ന് ആലുവ റൂറല്‍ എസ്.പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ 500 ഓളം പോലീസുകാര്‍ സ്ഥലത്തെത്തിയതോടെയാണ് അക്രമികൾ അടങ്ങിയത്.
Discussion about this post