ഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി ഗംഭീര പ്രകടനം കാഴ്ചവെക്കുമെന്ന് സർവേ ഫലം. ഉത്തരാഖണ്ഡും ഉത്തർ പ്രദേശും ബിജെപി നിലനിർത്തുമ്പോൾ കോൺഗ്രസിന് പഞ്ചാബ് നഷ്ടമാകും. പഞ്ചാബിൽ ആം ആദ്മി പാർട്ടിയും ശിരോമണി അകാലിദളും ബിജെപിയും നേട്ടമുണ്ടാക്കുമെന്നും ഇന്ത്യ ന്യൂസ്–ജൻ കി ബാത് അഭിപ്രായ സർവേഫലം പറയുന്നു.
ഉത്തർപ്രദേശിൽ മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്നാണ് സർവേ പറയുന്നത്. ഉത്തരാഖണ്ഡിലെ 70 അംഗ നിയമസഭയില്‍ ബിജെപി 35 മുതല്‍ 38 വരെ സീറ്റുകള്‍ നേടുമെന്നാണു പ്രവചനം. കോണ്‍ഗ്രസ് 27 മുതല്‍ 31 സീറ്റുകള്‍ വരെ നേടും. ആറ് സീറ്റുകള്‍ ആംആദ്മി പാര്‍ട്ടി നേടും.
പഞ്ചാബിലെ 117 സീറ്റിൽ 50–57 സീറ്റുകൾ വരെ ആം ആദ്മി നേടിയേക്കുമെന്നും കോൺഗ്രസ് 40–46 സീറ്റുകളും ശിരോമണി അകാലിദൾ 16–21 സീറ്റുകളും ബിജെപി 0–4 സീറ്റ് വരെ നേടുമെന്നുമാണു സർവേയിൽ പറയുന്നത്. ഉത്തരാഖണ്ഡിൽ 39 ശതമാനം വോട്ടുകൾ ബിജെപിക്കു ലഭിക്കുമെന്നു സർവേ പറയുമ്പോൾ 38.2 ശതമാനം വോട്ട് കോൺഗ്രസിന് ലഭിക്കുമെന്നും എഎപി 11.7 ശതമാനം വോട്ട് നേടുമെന്നും സർവേ പ്രവചിക്കുന്നു. പഞ്ചാബിൽ 37.80 ശതമാനം വോട്ട് ആം ആദ്മി പാർട്ടിയും 34.70 ശതമാനം വോട്ട് കോൺഗ്രസിനും ബിജെപിക്ക് 5 ശതമാനം വോട്ടും ശിരോമണി അകാലിദൾ 20.5 ശതമാനം വോട്ടും നേടുമെന്നാണ് സർവേ പറയുന്നത്.
ഉത്തർ പ്രദേശിൽ ബിജെപിക്ക് വ്യക്തമായ മുന്നേറ്റമാണു സർവേ പ്രവചിക്കുന്നത്. യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി തുടരുമെന്നും സർവേ പറയുന്നു. ഇപ്പോൾ പുറത്തുവന്ന സർവേയിൽ 233–252 സീറ്റുകൾ വരെ ബിജെപി നേടുമെന്നാണു പ്രവചിക്കപ്പെടുന്നത്.
Discussion about this post