തിരുവനന്തപുരം: ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാരിന്റെ ശുപാർശ. ഭരണഘടനാ ലംഘനം, ചാൻസലർ പദവിയിൽ വീഴ്ച, ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽ വീഴ്ച ഇവയുണ്ടായാൽ ഗവർണറെ പുറത്താക്കാന്‍ നിയമസഭയ്ക്ക് അനുമതി നൽകണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ശുപാർശ. പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിനുള്ള മറുപടിയിലാണ് സർക്കാർ ശുപാർശ.
അതേസമയം സംസ്ഥാന സർക്കാരിന്റെ ശുപർശയെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേർ രംഗത്ത് വന്നു. ‘ആദ്യം ഗവർണറെ പുറത്താക്കണം. പിന്നെ സംസ്ഥാനത്തിന് സ്വന്തമായി ഒരു പ്രധാനമന്ത്രി, ഒരു രാഷ്ട്രപതി. ഓഹ്! ഈ ഇട്ടാവട്ടത്തിൽ കിറ്റും കൊടുത്ത് അഴിമതിയും നടത്തി നമുക്കങ്ങ് സുഹിക്കണം‘ എന്നാണ് ട്വിറ്ററിൽ ഒരാൾ പരിഹാസം രേഖപ്പെടുത്തിയിരിക്കുന്നത്.
കൃത്യവിലോപം ആരോപിച്ച് ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അനുവാദം നൽകുകയാണെങ്കിൽ കഴിവില്ലാത്ത ജനപ്രതിനിധികളെ തിരിച്ചു വിളിക്കാൻ വോട്ടർമാർക്കും അധികാരം നൽകണമെന്നാണ് മറ്റൊരാൾ ആവശ്യപ്പെടുന്നത്. ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കാതെ അഴിമതിക്ക് കുട പിടിക്കുന്ന ജനപ്രതിനിധികളുടെ ധാർഷ്ട്യം ഇതോടെ അവസാനിക്കുമെന്നും അഭിപ്രായങ്ങൾ ഉയരുന്നു.
Discussion about this post