തിരുവനന്തപുരം: ലോകായുക്തയെ ദുർബലപ്പെടുന്നതിനെതിരെ നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകി. പേരാവൂർ എംഎൽഎ സണ്ണി ജോസഫാണ് അടിയന്തര പ്രമേയ നോട്ടിസ് നൽകിയത്. എന്നാൽ ഗവർണർ ഒപ്പുവച്ച ഓർഡിനൻസിനെതിരെ അടിയന്തര പ്രമേയം ചട്ടവിരുദ്ധമെന്ന് നിയമമന്ത്രി പി. രാജീവ് മറുപടി നൽകി.
അതേസമയം 23 വർഷം മുൻപാണ് സഭ ലോകായുക്ത നിയമം പാസാക്കിയതെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. ലോകായുക്ത ഭേദഗതി സംബന്ധിച്ച് സിപിഐയെ എങ്കിലും ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതിയെയാണ് അപ്പീൽ അധികാരിയാക്കിയത്. ഇത് നിയമ ഭേദഗതിയുടെ ഉദ്ദേശ്യശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
ലോകായുക്ത നിയമത്തെ കഴുത്തു ഞെരിച്ചു കൊല്ലുന്നു. മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിൽ കേസു നിൽക്കുന്നതിനാലാണ് നിയമ ഭേദഗതി കൊണ്ടുവന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
Discussion about this post