കളമശ്ശേരി: ടൊവിനോ തോമസ് നായകനാകുന്ന തല്ലുമാല എന്ന സിനിമയുടെ ലൊക്കേഷനിൽ സംഘർഷം. കളമശ്ശേരി എച്ച് എം ടി കോളനിയിലാണ് സിനിമയ്‍ക്കായി സെറ്റ് ഇട്ടിരിക്കുന്നത്. ഇവിടെ സിനിമക്കാര്‍ മാലിന്യം തള്ളുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കമെന്ന് നാട്ടുകാർ പറയുന്നു.
രാത്രി നാട്ടുകാരും സിനിമാക്കാരും ഇതേ ചൊല്ലി തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ തല്ലി എന്നാണ് ആരോപണം. പരുക്കേറ്റ് ഷമീര്‍ എന്ന ആള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
എന്നാല്‍ നാട്ടുകാരാണ് മര്‍ദ്ദിച്ചതെന്നാണ് സിനിമ പ്രവർത്തകർ ആരോപിക്കുന്നത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ നിർമ്മിക്കുന്ന ചിത്രമാണ് തല്ലുമാല. ഖാലിദ് റഹ്‍മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന. എഡിറ്റിംഗ് നിഷാദ് യൂസഫ്. ഛായാഗ്രഹണം ജിംഷി ഖാലിദ് .
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഷൈൻ ടോം ചാക്കോ ഒരു അഭിമുഖത്തിന്റെ പേരിലും വിവാദത്തില്‍ പെട്ടിരുന്നു. അഭിമുഖത്തിൽ അസ്വാഭാവികമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ഇത് മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിച്ചത് കൊണ്ടാകാമെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ വേദന സംഹാരി കഴിച്ചതിന്റെ മയക്കമാണ് എന്ന വിശദീകരണവുമായി ഷൈനിന്‍റെ സുഹൃത്തും തിരക്കഥാകൃത്തുമായ മുനീര്‍ മുഹമ്മദുണ്ണി രംഗത്ത് വന്നിരുന്നു.
ലഹരിമരുന്ന് കേസിൽ വർഷങ്ങൾക്ക് മുൻപ് ഷൈൻ ടോം ചാക്കോ അറസ്റ്റിലായിരുന്നു.
Discussion about this post