അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചിത്രത്തിൽ എവിടെയുമില്ലാതെ സിപിഎം. തെരഞ്ഞെടുപ്പിൽ ആകെ ഇടത് സാന്നിദ്ധ്യമുണ്ടായിരുന്ന മണിപ്പൂരിൽ ഇടതു പാർട്ടികൾക്ക് ആകെ കിട്ടിയത് 783 വോട്ടുകൾ മാത്രമാണ്. സിപിഐ, സിപിഎം, ഫോർവേർഡ് ബ്ലോക്, ആർ എസ് പി, ജനതാദൾ, എന്നിവർ കോൺഗ്രസിന് കീഴിലാണ് മണിപ്പൂരിൽ മത്സരിച്ചത്.
സിപിഎമ്മിന് മത്സരിക്കാനും സഖ്യം സീറ്റുകൾ നൽകിയിരുന്നെങ്കിലും മത്സരിക്കാൻ സ്ഥാനാർത്ഥികളെ കിട്ടാത്തതിനാൽ സീറ്റ് തിരികെ നൽകുകയായിരുന്നു. രണ്ട് സീറ്റുകളിൽ മത്സരിച്ച സിപിഐക്കാണ് 783 വോട്ടുകൾ കിട്ടിയത്. കുറൈ മണ്ഡലത്തിൽ 517 വോട്ടും കാക്ചിംഗ് മണ്ഡലത്തിൽ 266 വോട്ടുമാണ് സിപിഐക്ക് നേടാനായത്. ഈ രണ്ട് മണ്ഡലങ്ങളിലും നോട്ടയ്ക്ക് ഇതിനേക്കാൾ കൂടുതൽ വോട്ട് ലഭിച്ചിരുന്നു.
എന്നാൽ മണിപ്പൂരിൽ 60 സീറ്റുകളിലും ബിജെപി ഒറ്റയ്ക്കാണ് മത്സരിച്ചത്. ഇവിടെ 31 സീറ്റുകളുമായി ബിജെപി കേവല ഭൂരിപക്ഷം മറികടന്നു. 2017 വരെ തുടർച്ചയായി മൂന്ന് തവണ മണിപ്പൂർ ഭരിച്ച കോൺഗ്രസിന് കിട്ടിയത് വെറും 7 സീറ്റുകളാണ്.









Discussion about this post