അയോധ്യ: ക്ഷേത്രങ്ങളിൽ നിന്നും ധർമ്മശാലകളിൽ നിന്നും വാണിജ്യ നികുതി പിരിക്കുന്നത് ഒഴിവാക്കണമെന്ന് അയോധ്യ മുനിസിപ്പൽ കോർപ്പറേഷനോട് അഭ്യർത്ഥിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരം കേന്ദ്രങ്ങളിൽ നിന്നും ടോക്കൺ പണം സ്വീകരിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം തവണയും ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി അയോധ്യ ക്ഷേത്ര ദർശനം നടത്തുകയായിരുന്നു യോഗി ആദിത്യനാഥ്. ഹനുമാൻഗർഹി ക്ഷേത്രത്തിലും നിർമ്മാണം നടക്കുന്ന ശ്രീരാമ ക്ഷേത്രത്തിലും എത്തി അദ്ദേഹം വഴിപാടുകൾ സമർപ്പിച്ചു.
ക്ഷേത്രങ്ങളിൽ നിന്നും മഠങ്ങളിൽ നിന്നും ധർമ്മശാലകളിൽ നിന്നും കെട്ടിട നികുതി, വെള്ളക്കരം എന്നിവ നിർബ്ബന്ധിച്ച് പിരിക്കരുത്. ഈ സ്ഥാപനങ്ങൾ പൊതുജന സേവനവും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നവയാണ്. ഇവരിൽ നിന്നും സാമ്പത്തിക സഹകരണം മാത്രമേ സ്വീകരിക്കാവൂ എന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Discussion about this post