കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടത്തിയ ഒരു കിലോ സ്വർണ്ണ മിശ്രിതം പിടികൂടി. ദുബായിൽ നിന്നും എത്തിച്ച സ്വർണ്ണമാണിത്.
സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. സ്വർണ്ണം കടത്തിയ സാദിഖ്, സ്വീകരിക്കാനെത്തിയ ഷംസീർ, ആഷിഖ് എന്നിവരാണ് പിടിയിലായത്. 12.30ഓടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ പോലീസ് കാണുന്നത്. തുടർന്ന് ചോദ്യം ചെയ്യുകയായിരുന്നു. ദുബായിൽ നിന്നെത്തിയ ഒരാൾ സംഘത്തിൽ ഉണ്ടെന്ന് കണ്ടെത്തിയതോടെ സ്വർണ്ണം കടത്തിയോ എന്ന സംശയത്തെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്‌സറേ പരിശോധനയിൽ വയറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തുകയായിരുന്നു. തുടർന്ന് ഒപ്പമുണ്ടായിരുന്നവരെയും കസ്റ്റഡിയിൽ എടുത്തു.
നിലവിൽ കേസന്വേഷണം കസ്റ്റംസിന് കൈമാറിയിരിക്കുകയാണ്.
Discussion about this post