ലഖ്നൗ: ഭോജിപുരയിൽ നിന്നുള്ള സമാജ് വാദി പാർട്ടി എം എൽ എ ഷർജീൽ ഇസ്ലാമിന്റെ ഉടമസ്ഥതയിലുള്ള അനധികൃത പെട്രോൾ പമ്പിനെതിരെ ഉത്തർ പ്രദേശ് സർക്കാർ നടപടി സ്വീകരിച്ചു. ബറേലിയിലെ സി ബി ഗഞ്ച് മേഖലയിൽ സ്ഥിതി ചെയ്തിരുന്ന പമ്പ് ബുൾഡോസർ ഉപയോഗിച്ച് സർക്കാർ ഇടിച്ചു നിരത്തി. പമ്പിന്റെ മേൽക്കൂര അനുവദനീയമായി പരിധിയും കടന്ന് പുറത്തേക്ക് തള്ളി നിൽക്കുകയാണെന്ന് പ്രാദേശിക ഭരണകൂടം കണ്ടെത്തിയിരുന്നു. പമ്പ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ രേഖകൾ പ്രകാരം അനുവദിക്കപ്പെട്ടതിൽ നിന്നും വിഭിന്നമായ പ്ലാൻ ഉപയോഗിച്ചാണ് പമ്പ് നിർമ്മിക്കപ്പെട്ടിരിക്കുന്നതെന്നും വ്യക്തമായിരുന്നു.
അനധികൃതമായി പമ്പ് സ്ഥാപിച്ച ഷർജീൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഉത്തർ പ്രദേശ് നിയമസഭയിൽ സമാജ് വാദി പാർട്ടി അംഗങ്ങളുടെ എണ്ണം വർദ്ധിച്ചതിനാൽ യോഗിയുടെ ഓരോ വാക്കുകൾക്ക് നേരെയും അവർ വെടിയുണ്ടകൾ ഉതിർക്കുമെന്നായിരുന്നു ഷർജീൽ ഇസ്ലാമിന്റെ ഭീഷണി.
മുഖ്യമന്ത്രിയ്ക്കെതിരെ വധഭീഷണി മുഴക്കിയതിനും പ്രകോപനപരമായ ഭാഷ ഉപയോഗിച്ചതിനും ഷർജീൽ ഇസ്ലാമിനെതിരെ വേറെ കേസുണ്ട്.
https://twitter.com/ippatel/status/1511980533215277059?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1511980533215277059%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.opindia.com%2F2022%2F04%2Futtar-pradesh-sp-mla-shahjil-islams-illegal-petrol-pump-demolished%2F
Discussion about this post