കൊച്ചി: ലൈംഗിക പീഡന ആരോപണത്തിൽ പ്രതികരണവുമായി നടനും നിർമ്മാതാവുമായ വിജയ് ബാബു. താൻ തെറ്റൊന്നും ചെയ്തിട്ടില്ല. ആരോപണം ഉന്നയിച്ചയാൾക്കെതിരെ അപകീർത്തി കേസ് കൊടുക്കുമെന്നും വിജയ് ബാബു പറഞ്ഞു.
അങ്ങനെ അങ്ങ് എളുപ്പത്തിൽ പോകാൻ അനുവദിക്കില്ല. ഞാൻ തെറ്റായി ഒന്നും ചെയ്തിട്ടില്ല. ഞാനാണ് ഇര. നിയമം അവൾക്ക് പരിരക്ഷ നൽകുമ്പോൾ ഞാനാണ് ദുരിതം അനുഭവിക്കുന്നത്. വിജയ് ബാബു ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.
ഞാൻ അപകീർത്തി കേസ് ഫയൽ ചെയ്യും. എന്റെ കൈയ്യിൽ എല്ലാ തെളിവുകളും ഉണ്ട്. പക്ഷേ അത് അവളുടെ കുടുംബത്തിന് അപമാനകരമാകും എന്നതിനാൽ ഞാൻ ദുരുപയോഗം ചെയ്യില്ല. എന്റെ ഭാര്യയോടും അമ്മയോടും സഹോദരിയോടും സുഹൃത്തുക്കളോടും മാത്രമാണ് എനിക്ക് ഉത്തരവാദിത്വം. ‘വിജയ് ബാബു കുറ്റവിമുക്തനായി‘ എന്ന ഒരു ചെറിയ വാർത്തയിൽ ഇത് ഒതുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിജയ് ബാബു വ്യക്തമാക്കി.
അവളെ ഒരു ഓഡിഷനിൽ വെച്ചാണ് പരിചയപ്പെടുന്നത്. അവർക്ക് റോൾ നൽകുകയും ചെയ്തു. താൻ മാനസിക സമ്മർദ്ദത്തിലാണെന്ന് പറഞ്ഞ് അവളാണ് ആദ്യം മെസേജുകൾ അയച്ചത്. എല്ലാ മെസേജുകളും 400ൽ പരം സ്ക്രീൻഷോട്ടുകളും എന്റെ പക്കൽ ഉണ്ട്. അവൾ ബലാത്സംഗം ഉൾപ്പെടെ എന്ത് ആരോപണം ഉന്നയിച്ചാലും എല്ലാത്തിനും തെളിവുകൾ എന്റെ പക്കൽ ഉണ്ട്. വിജയ് ബാബു വ്യക്തമാക്കി.
Discussion about this post