ആരോഗ്യമുള്ള തിളങ്ങുന്ന ചർമ്മം ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്. മുഖസൗന്ദര്യം വർധിപ്പിക്കാൻ വിലകൂടിയ രാസവസ്തുക്കൾ ഉപയോഗിക്കുന്നവരാണ് മിക്ക സ്ത്രീകളും. ഇതുകൂടാതെ, ബ്യൂട്ടി പാർലറിൽ പോയി മുഖസൌന്ദര്യം കൂട്ടാനായി ധാരാളം പണവും ചിലവഴിക്കും. മുഖ്യസൌന്ദര്യം വർദ്ധിപ്പിക്കാൻ കാശ് ചിലവാക്കിയാലും രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ മുഖത്തിൻറെ നിറം മങ്ങാൻ തുടങ്ങുന്നു.
മുഖത്തിന്റെ നിറത്തെക്കുറിച്ച് ആശങ്കയുളളവരാണ് നിങ്ങളെങ്കിൽ ഈ വാർത്ത തീർച്ചയായും നിങ്ങൾക്ക് സഹായമാവും. മുഖസൗന്ദര്യത്തിനുള്ള ഫെയ്സ് മാസ്കുകളെക്കുറിച്ചാണ് ഇതിലൂടെ പറയാൻ ആഗ്രഹിക്കുന്നത്. ഈ ഫെയ്സ് മാസ്കുണ്ടാക്കാനായി നിങ്ങൾ ഷോപ്പുകളിൽ പോകേണ്ടതില്ല. അടുക്കളയിൽ സൂക്ഷിച്ചിരിക്കുന്ന കുറച്ച് സാധനങ്ങൾ കൊണ്ട്, വളരെ ചെറിയ സമയം ചിലവഴിച്ചാൽ മുഖം സൌന്ദര്യം വർദ്ധിപ്പിക്കുന്ന മാസ്കുകൾ നിങ്ങൾക്ക് തയ്യാറാക്കാം.
ഫേസ് മാസ്‌കിനുള്ള ചേരുവകൾ
ലിൻസീഡ്
നാരങ്ങ
കുങ്കുമം
വെള്ളം
റോസ് വാട്ടർ
ഫേസ് മാസ്ക് ഉണ്ടാക്കുന്ന രീതി
ആദ്യം ഒരു പാനിൽ വെള്ളം, നാരങ്ങ, ലിൻസീഡ്, റോസ് വാട്ടർ എന്നിവ മിക്സ് ചെയ്യുക. ഈ മിശ്രിതം നന്നായി തിളപ്പിക്കുക. കുറച്ച് സമയത്തിന് ശേഷം മിശ്രിതം ഒരു ജെൽ ആയി മാറുന്നത് കാണാം. ജെൽ പോലെ ആയതിനു ശേഷം ഫിൽട്ടർ ചെയ്ത് മറ്റൊരു പാത്രത്തിൽ ഇടുക. മറ്റൊരു പാത്രത്തിൽ കുങ്കുമപ്പൂവ് കലർത്തി നന്നായി ഇളക്കുക.
ഫേസ് മാസ്ക് പ്രയോഗിക്കുന്നതിന് മുമ്പ് , മുഖം വൃത്തിയാക്കേണ്ടത് പ്രധാനമാണ്. അതിനാൽ, ഫേസ് മാസ്ക് ഉപയോഗിക്കുന്നതിന് മുമ്പ്, നല്ല ഫേസ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. ഒരു ബ്രഷിന്റെ സഹായത്തോടെ, തയ്യാറാക്കിയ മിശ്രിതം മാസ്ക് പോലെ മുഖത്ത് പുരട്ടുക. ഉണങ്ങിയ ശേഷം നന്നായി മസാജ് ചെയ്ത് മുഖത്ത് പുരട്ടി ഉറങ്ങുക. രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. നിങ്ങളുടെ മുഖം നന്നായി തിളങ്ങും മുഖ കാന്തി വർദ്ധിക്കും.
Discussion about this post