ദുബായ്: രാജ്യാന്തര ക്രിക്കറ്റില്‍നിന്നും വിട പറയുന്നെന്ന വാര്‍ത്ത നിഷേധിച്ച് വീരേന്ദര്‍ സേവാഗ്. തന്റെ വാക്കുകളെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്നും സേവാഗ് പറഞ്ഞു. അടുത്ത വര്‍ഷം മാസ്റ്റേഴ്സ് ചാമ്പ്യന്‍സ് ലീഗില്‍ മല്‍സരിക്കുമെന്ന് സേവാഗ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തമാധ്യമങ്ങള്‍ വളച്ചൊടിച്ചതെന്നും സേവാഗ് പറഞ്ഞു.
രാജ്യാന്തര മല്‍സരങ്ങളില്‍ നിന്ന് സേവാഗ് വിരമിക്കുന്നതായിട്ടാണ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. ിരമിച്ചവര്ക്കായിട്ടുള്ള മല്‍സരമാണ് മാസ്റ്റേഴ്സ് ലീഗ്. ഇതില്‍ മല്‍സരിക്കുമെന്നുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ തെറ്റിദ്ധാരണയ്ക്ക് കാരണമാകുകയായിരുന്നു.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണിങ് ബാറ്റ്സ്മാന്മാരില് ഒരാളാണ് വീരേന്ദ്ര സേവാഗ്, 2013 മാര്‍ച്ചിലാണ് അദ്ദേഹം ഏറ്റവുമൊടുവില്‍ രാജ്യാന്തര മല്‍സരം കളിച്ചത്.
Discussion about this post