മികച്ച സംവിധായകനുള്ള ഏഷ്യന്‍ അക്കാദമി 2022 പുരസ്‌കാരം നേടിയ ബേസിൽ ജോസഫിനെ അഭിനന്ദിച്ച് മോഹൻലാൽ. അവാർഡ് ദാന ചടങ്ങ് ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടാണ് മോഹൻലാൽ ബേസിലിന് അഭിനന്ദനമറിയിച്ചത്. ‘അഭിനന്ദനങ്ങൾ പ്രിയ ബേസിൽ, ഈ അംഗീകാരം നമ്മുടെ നാടിന് അഭിമാനമാണ്.’ എന്ന തലക്കെട്ടോടുകൂടിയാണ് മോഹൻലാലിൻറെ ട്വീറ്റ്.
മിന്നൽ മുരളി എന്ന സിനിമയുടെ സംവിധാനത്തിനാണ് ബേസിൽ അവാർഡിനർഹനായത്. പുരസ്കാര ദാന ചടങ്ങിൻറെ വീഡിയോ ബേസിൽ തന്നെ തൻറെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. പതിനാറ് രാജ്യങ്ങളാണ് പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചത്.
വളരെ ഹൃദ്യമായ ഭാഷയിലാണ് ബേസിൽ വേദിയെ അഭിസംബോധന ചെയ്തത്. അവാർഡിന് അർഹനായതിൽ ബേസിൽ സന്തോഷം പ്രകടിപ്പിച്ചു. മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ ഭാഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വേദിയില്‍ നില്‍ക്കാന്‍ കഴിഞ്ഞതിൽ വളരെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ബേസിൽ പറഞ്ഞു.
Discussion about this post