കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന വീഡിയോകളാണ് ഓരോ ദിവസവും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവാറുള്ളത്. ഇന്ന് ഒരു മത്സ്യമാണ് സമൂഹമാദ്ധ്യമങ്ങളിലെ താരം. പാത്രത്തിലെ തിളച്ചുമറിഞ്ഞ എണ്ണയിലേക്കിട്ട മത്സ്യം എല്ലാവരെയും അമ്പരപ്പിച്ച് വാലിട്ടടിച്ച് പിടയ്ക്കുകയായിരുന്നു. തലമുറിച്ചുമാറ്റിയ മീനാണ് ഇങ്ങനെ എണ്ണയിൽ കിടന്ന് പിടച്ചത്.
When the fish does not accept death
byu/Inside_Ad1436 inDamnthatsinteresting
കൂടുതൽ അപകടം ഉണ്ടാവാതിരിക്കാൻ മീനിനെ കൈകാര്യം ചെയ്യുന്നയാൾ പാൻ സ്റ്റവിൽ നിന്നും പൂർണമായും പുറത്തേക്കെടുത്ത് സിങ്കിനരികിലേക്കെത്തിച്ചു. റെഡ്ഡിറ്റിലാണ് വീഡിയോ എത്തിയത്. എന്നാലീ സംഭവം ഏത് നാട്ടിൽ സംഭവിച്ചതാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
Discussion about this post