കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് നേഴ്സ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിലായി. മലപ്പുറം തിരൂർ മേൽമുറി പാലത്തിങ്കൽ ഭാഗത്ത് പിലാത്തോട്ടത്തിൽ വീട്ടിൽ മൂസകുട്ടിയുടെ മകൻ മുഹമ്മദ് സിറാജുദ്ദീൻ ഗാന്ധി നഗർ പോലീസിന്റെ പിടിയിലായത്.
ഡിസംബർ 29ന് കോട്ടയം സംക്രാന്തിയിലെ ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണം കഴിച്ച് കിളിരൂർ പാലത്തറ വീട്ടിൽ വിനോദ് കുമാറിന്റെ ഭാര്യയും മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സുമായ രശ്മി രാജ് മരിച്ചിരുന്നു. ഇതോടെ ഹോട്ടലിലെ മുഖ്യ പാചകക്കാരനായ മുഹമ്മദ് സിറാജുദ്ദീൻ ഒളിവിൽ പോകുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post