തിരുവനന്തപുരം : സനാതന ധർമ്മം ലോകമെമ്പാടും എത്തിക്കുക എന്ന ലക്ഷ്യത്തോടെ വേദ ക്ഷേത്രങ്ങൾ സ്ഥാപിക്കാനൊരുങ്ങുകയാണ് മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്. അമേരിക്കയിലെ വിവിധ ഹൈന്ദവ സംഘടനകളുടെ പിന്തുണയോടെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് വേദ പ്രതിഷ്ഠകൾ നടത്തുക. എല്ലാ തരത്തിലുള്ള അറിവുകളും ഒന്നിക്കുന്ന വേദത്തെ അമേരിക്കയിലെ വിവിധ ഇടങ്ങളിലാകും സ്ഥാപിക്കുക.
വേദങ്ങൾ, ഉപനിഷത്തുകൾ, ഇതിഹാസങ്ങൾ എന്നിങ്ങനെ സനാതന ധർമ്മം ഉയർത്തിക്കാണിക്കുന്ന അനന്തമായ അറിവിന്റെ പ്രകാശത്തെ ഒരു കുടക്കീഴിൽ ഉൾപ്പെടുത്തുക എന്നതാണ് പ്രതിഷ്ഠ കൊണ്ട് ഉദ്ദേശിക്കുന്നത്. ചിക്കാഗോയിലാകും ആദ്യ ക്ഷേത്രം സ്ഥാപിക്കുക. മലയാളി ഹൈന്ദവ മുന്നേറ്റത്തിന്റെ ഭാഗമായ ഗീത മണ്ഡപത്തിൽ വച്ച് ജനുവരി 14 ന് ആദ്യ വേദക്ഷേത്രം സ്ഥാപിക്കും. തുടർന്ന് മറ്റ് നഗരങ്ങളിലും വേദക്ഷേത്രം ഒരുക്കും.
ക്ഷേത്രങ്ങളിൽ സ്ഥാപിക്കുവാനുള്ള വേദങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടുളള പരിക്രമണം നടന്നു. കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമിയില്‍ നിന്ന് ഏറ്റുവാങ്ങിയ വേദങ്ങളുമായി വിവിധ ജില്ലകളിലെ മഹാ ക്ഷേത്രങ്ങളിലൂടെയും ആത്മീയ കേന്ദ്രങ്ങളിലൂടെയും നടത്തിയ പരിക്രമണം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. ‘മന്ത്ര’യുടെ പ്രസിഡന്റ് ഹരി ശിവരാമന്‍ , ഡയറക്ടര്‍ ബോര്‍ഡ് അംഗം കൃഷ്ണരാജ് മോഹനന്‍, സ്പിരിച്വൽ കോര്‍ഡിനേറ്റര്‍ മനോജ് നമ്പുതിരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിക്രമണം.
Discussion about this post