മലപ്പുറം: കോടതി വളപ്പിൽ ഭാര്യയെ ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. മലപ്പുറം മേലാറ്റൂർ സ്വദേശി മൻസൂർ അലിയാണ് അറസ്റ്റിലായത്. ഭാര്യ റുബീനയെയാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്.
കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരായതായിരുന്നു ഇരുവരും. കോടതിയിൽ കൗൺസിലിംഗിന് ശേഷമായിരുന്നു കൊലപാതക ശ്രമം. കുപ്പിയിൽ കൊണ്ടു വന്ന പെട്രോൾ റുബീനയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്താനായിരുന്നു മൻസൂർ അലിയുടെ ശ്രമം. ഇയാൾ ഇതിന് മുൻപും തന്നെ കൊല്ലാൻ ശ്രമിച്ചിരുന്നതായി റുബീന മാദ്ധ്യമങ്ങളോട് പറഞ്ഞു.
റുബീനയുടെ ദേഹത്തും വസ്ത്രത്തിലും പെട്രോൾ വീണു. എന്നാൽ രണ്ടും കൽപ്പിച്ച് അവർ കുപ്പിയുടെ വാ ഭാഗം കൈകൊണ്ട് അടച്ച് പിടിച്ചതോടെയാണ് വൻ ദുരന്തം ഒഴിവായത്. ഇതിനിടെ ബലപ്രയോഗത്തിലൂടെ മൻസൂർ അലിയെ പോലീസ് കീഴ്പ്പെടുത്തിയിരുന്നു. ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്. 17 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.
Discussion about this post