കോഴിക്കോട്: രാഷ്ട്രീയ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടൻ ധർമ്മജൻ ബോൾഗാട്ടി. നിയമസഭ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും കോൺഗ്രസ് നിലപാടുകളിൽ ഉറച്ചു നിൽക്കുമെന്ന് താരം പറഞ്ഞു.
സിനിമാക്കാരിൽ അധികം ആളുകളും പാർട്ടി പറയാറില്ല. കമ്മ്യൂണിസ്റ്റുകാരാണെങ്കിൽ അവർ പറയും. കോൺഗ്രസുകാരാണെങ്കിൽ അവർക്ക് പറയാൻ മടിയാണ്. ഒരു അകറ്റി നിർത്തലൊക്കെയെന്ന് നടൻ പറഞ്ഞു.
ഇതിന്റെ പേരിൽ അവസരം കുറഞ്ഞിട്ടുണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയാൻ പാടില്ലെന്നും ധർമ്മജൻ കൂട്ടിച്ചേർത്തു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ തുറന്നു പറച്ചിൽ.
Discussion about this post