കൊല്ലം : തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ച മായം കലർന്ന പാൽ പിടികൂടി. ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ പാലാണ് പിടികൂടിയത്. കൊല്ലം ആര്യങ്കാവിൽ നിന്നാണ് 15,300 ലിറ്റർ പാൽ പിടിച്ചെടുത്തത്. ടാങ്കറിലാണ് പാൽ കൊണ്ടുവന്നത്. ഇന്ന് രാവിലെയാണ് സംഭവം.
ആര്യങ്കാവ് ചെക് പോസ്റ്റിന് സമീപം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മായം കലർന്ന പാൽ കണ്ടെത്തിയത്. ക്ഷീരവകുപ്പിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത പാൽ ആരോഗ്യവകുപ്പിന് കൈമാറും.
പത്തനംതിട്ടയിൽ പന്തളത്തുള്ള ഒരു കമ്പനിയിലേക്ക് കൊണ്ടു വന്ന പാലാണ് ഇതെന്നാണ് വിവരം. ഏറെ നാൾ കേട് കൂടാതെ ഇരിക്കുന്നതിന് വേണ്ടിയാണ് പാലിൽ ഹൈഡ്രജൻ പെറോക്‌സൈഡ് ചേർക്കുന്നത്. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഛര്‍ദ്ദി, വയറിളക്കം തുടങ്ങി നിരവധി രോഗങ്ങള്‍ക്കും ഇത് കാരണമാകും
Discussion about this post