വാഷിംഗ്ടൺ : അമേരിക്കയിലെ മുഴുവൻ വിമാന സർവ്വീസുകളും നിർത്തിവെച്ചു. സാങ്കേതിക തകരാറിനെ തുടർന്നാണ് എല്ലാ സർവ്വീസുകളും നിർത്തിവെച്ചത് എന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൈലറ്റുമാർക്ക് വിവരങ്ങൾ കൈമാറുന്ന സംവിധാനമായ നോട്ടാമിലാണ് തകരാർ സംഭവിച്ചത് എന്നാണ് വിവരം. സാങ്കേതിക തടസ്സം നേരിട്ടതോടെ സർവീസ് നിർത്തിവെച്ചുവെന്ന് ഫെഡറൽ ഏവിയേഷൻ്‍ അഡ്മനിസ്ട്രേഷൻ അറിയിച്ചു.
സാങ്കേതിക തകരാറുകൾ പ്രത്യക്ഷപ്പെടാൻ ആരംഭിച്ചതോടെ വിമാനങ്ങളെല്ലാം താഴെയിറക്കുകയായിരുന്നു. 760 ഓളം വിമാനങ്ങളുടെ സർവ്വീസിനെ ഇത് ബാധിച്ചു. ആയിരക്കണക്കിന് യാത്രക്കാരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.
ഇന്ന് രാവിലെ 5.30 വരെ 400 ൽ അധികം വിമാനങ്ങളാണ് വൈകി പ്രവർത്തിച്ചത്. എന്നാൽ സാങ്കേതിക തകരാറുകൾ എന്താണെന്നോ ഇതിന്റെ കാരണം എന്താണെന്നോ വ്യക്തമായിട്ടില്ല. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്.
Discussion about this post