കൊച്ചി : എറണാകുളത്ത് ഫ്ലാറ്റിൽ നിന്ന് യുവതിയെ എംഡിഎംഎയുമായി എക്സൈസ് പിടികൂടി. കൊല്ലം തൃക്കടവൂർ കുരീപ്പുഴ സ്വദേശിനി 20 കാരിയായ ബ്ലൈയ്സി ആണ് അറസ്റ്റിലായത്. നോർത്ത് എസ്.ആർ.എം റോഡ്, മെഡോസ് വട്ടോളി ടവേഴ്‌സിലെ മൂന്നാമത്തെ നിലയിലുള്ള ഫ്ലാറ്റിലെ കിടപ്പുമുറിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. 1.962 ഗ്രാം എംഡിഎംഎ യുവതിയിൽ നിന്ന് പിടിച്ചെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ ഹനീഫ എം.എസ് , പ്രിവൻ്റീവ് ഓഫീസർമാരായ എസ്.സുരേഷ് കുമാർ, അജിത് കുമാർ എൻജി, സിവിൽ എക്സൈസ് ഓഫീസർമാരായ ടോമി, ദിനോബ്, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രമിത, എക്സൈസ് ഡ്രൈവർ വേലായുധൻ എന്നിവർ ചേർന്നാണ് പിടികൂടിയത്.
Discussion about this post