ഭക്ഷണരീതി, പാരമ്പര്യം എന്നിവ മുൻനിർത്തി അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണം നമ്മുടെ നാട്ടിൽ വർധിച്ചു വരികയാണ്.വിഷാദം, ഉറക്കത്തിലെ അസ്വസ്ഥതകൾ, സങ്കടം എന്നിവയെല്ലാം അമിതവണ്ണത്തിന് ഭാഗമായി കുട്ടികളിൽ കാണപ്പെടുന്നു. എന്നാൽ കേവലം ഡയറ്റ് കൊണ്ട് മാത്രം ശരിയാക്കാവുന്ന ഒന്നല്ല കുട്ടികളിലെ അമിതവണ്ണം. നിങ്ങളുടെ കുട്ടിയുടെ ശാരീരിക ക്ഷമത, ആരോഗ്യ അവസ്ഥകൾ എന്നിവ പരിഗണിക്കേണ്ടതായുണ്ട്.
കുട്ടിക്ക് അമിതവണ്ണമുണ്ട് എന്ന് കണ്ടെത്തിയാൽ രക്തപരിശോധന നടത്തണം. കൊളസ്‌ട്രോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഹോർമോൺ അസന്തുലിതാവസ്ഥ, വിറ്റാമിൻ ഡിയുടെ കുറവ് അല്ലെങ്കിൽ അമിതവണ്ണവുമായി ബന്ധപ്പെട്ട മറ്റ് അവസ്ഥകൾ എന്നിവ പരിശോധിക്കണം.ഈ പരിശോധനകളിൽ ചിലതിൽ നിങ്ങളുടെ കുട്ടി പരിശോധനയ്ക്ക് മുമ്പ് ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്.
പിന്നീടാണ് ഡോക്റ്റർ ചികിത്സ നിശ്ചയിക്കുന്നത്. ചികിത്സയിൽ സാധാരണയായി നിങ്ങളുടെ കുട്ടിയുടെ ഭക്ഷണരീതിയിലും ശാരീരിക പ്രവർത്തനങ്ങളുടെ നിലയിലും മാറ്റങ്ങൾ വരുത്തുന്നത് ഉൾപ്പെടുന്നു.6 മുതൽ 11 വയസ്സ് വരെ പ്രായമുള്ള അമിതവണ്ണമുള്ള കുട്ടികളുടെ ഭക്ഷണ രീതിയിൽ വ്യത്യാസം വരുത്തി ക്രമേണ അവരുടെ ശരീരഭാരം കുറയ്ക്കേണ്ടതാണ്. അമിതവണ്ണമുള്ള കുട്ടികളും കൗമാരക്കാരും ആഴ്ചയിൽ ഏകദേശം ഒരു കിലോഗ്രാം വരെ ശരീരഭാരം കുറയ്ക്കാൻ ലക്ഷ്യമിട്ട് ഭക്ഷണരീതി മാറ്റിയെടുക്കണം.
ആരോഗ്യകരമായ ഭക്ഷണരീതി, ജങ്ക് ഫുഡുകൾ ഒഴിവാക്കുക, പോഴങ്ങൾ കൂടുതലായി കഴിക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ കാര്യങ്ങൾ ഇതിൽ ഏറെ നിർണായകമാണ്. അമിതവണ്ണം ചികിൽസിക്കുക എന്നാൽ മരുന്ന് കഴിച്ചു മെലിയിക്കുക എന്നല്ല അർത്ഥമെന്ന് മനസിലാക്കുക
Discussion about this post