കോഴിക്കോട് : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണ വിവാദം ചിലര്‍ കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്ന് നടനും എം എല്‍ എയുമായ മുകേഷ്. കുട്ടികള്‍ക്ക് നോണ്‍ വെജ് വേണം എന്ന് പറഞ്ഞാല്‍ അക്കാര്യം ആലോചിക്കാവുന്നതല്ലേ ഉള്ളൂ. നോണ്‍ വെജ് വേണം എന്ന് കുട്ടികള്‍ പറഞ്ഞാല്‍ ആലോചിക്കാം, അല്ലെങ്കില്‍ വേണ്ട. അത്രയുള്ളു കാര്യങ്ങള്‍.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കുട്ടികളുടെ കഴിവുകളെ കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കേണ്ടിയിരുന്നത് എന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു. കലോത്സവം കഴിഞ്ഞതിന് ശേഷം വന്ന ഭക്ഷണത്തിന്റെ കാര്യത്തിലുള്ള ചര്‍ച്ചയില്‍ എന്ത് കാമ്പാണുള്ളതെന്ന് എം എൽ എ ചോദിച്ചു.
കേരളത്തിലെ സാക്ഷരതയും ബുദ്ധിയുമുള്ള മനുഷ്യര്‍ വിചാരിക്കുന്നത് കലോത്സവത്തില്‍ മോശമായി ഒന്നും നടന്നിട്ടില്ല എന്ന് തന്നെയാണ്. എന്തെങ്കിലും ഒക്കെ പറയണം എന്ന് വിചാരിക്കുന്നവരാണ് ഭക്ഷണ വിവാദത്തിന് പിന്നില്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അടുത്ത തവണ നോണ്‍വെജ് വേണ്ടവര്‍ക്ക് അത് നല്‍കാം എന്ന ഉത്തരത്തോടെ തീരാവുന്ന വിവാദം മാത്രമായിരുന്നു അവിടെയുണ്ടായത് എന്നും മുകേഷ് ചൂണ്ടിക്കാട്ടി.
Discussion about this post