കൊച്ചി : മാനസിക പീഡനം ചോദ്യം ചെയ്ത വനിതാ പോലീസിനെ എസ്ഐ അപമാനിച്ച് സ്റ്റേഷനിൽ നിന്ന് ഇറക്കിവിട്ടെന്ന് പരാതി. എറണാകുളം പനങ്ങാട് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഡ്യൂട്ടിയുടെ പേരിലുളള മാനസിക പീഡനം ചോദ്യം ചെയ്തതിനാണ് സ്റ്റേഷനിൽ നിന്ന് ഇറക്കിവിട്ടത്. എസ്ഐ ജിൻസൻ ഡൊമനിക്കിനെതിരെയാണ് വനിതാ സിപിഒയുടെ പരാതി.
സ്റ്റേഷൻ ഡ്യൂട്ടിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ എസ്ഐ അധിക്ഷേപ വാക്കുകൾ ഉപയോഗിക്കുകയായിരുന്നു. വനിതാ ഉദ്യോഗസ്ഥയോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നാലെ വിശ്രമ മുറിയിൽ കയറി വാതിൽ അടച്ച ഉദ്യോഗസ്ഥയെ, വാതിൽ ചവിട്ടിപ്പൊളിച്ച് പുറത്തിറക്കി വിട്ടെന്നാണ് ആരോപണം.
ഡ്യൂട്ടിയെ ചൊല്ലി സ്റ്റേഷനിൽ എസ്ഐയും ഉദ്യോഗസ്ഥരും തമ്മിൽ നിരന്തരം ഭിന്നത ഉണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സംഭവത്തിൽ ഡിസിപി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post