മലയാളികളുടെ എന്നത്തെയും എവർഗ്രീൻ ഹിറ്റായ സ്ഫടികം പുത്തൻ ലുക്കിൽ തിയേറ്ററുകളിൽ എത്തുന്നു. ചിത്രം തിയേറ്ററിൽ കാണാൻ സാധിക്കാതെ പോയ തലമുറകളിലെ ആരാധകർക്ക് വേണ്ടിയാണ് അണിയറ പ്രവർത്തകർ റി-റിലീസിനൊരുങ്ങുന്നത്. 4 കെ റീമാസ്റ്ററിംഗ് നടത്തി എത്തുന്ന ചിത്രം ഫെബ്രുവരി 9 നാണ് റിലീസ് ആവുന്നത്. റിലീസിന് മുന്നോടിയായുള്ള ടീസറാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. നടൻ മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ ടീസർ പങ്കുവെച്ചത്.
‘ഞാന്‍ ആടുതോമ’ എന്ന ഡയലോഗും, ‘ഇത് എന്‍റെ പുത്തന്‍ റൈയ്ബാന്‍ ഗ്ലാസ്’ എന്ന ഡയലോഗും ടീസറിലുണ്ട്.
25 വർഷങ്ങൾക്ക് ശേഷമുളള ചിത്രത്തിന്റെ റിലീസിനായി ജ്യോമെട്രിക്സ് എന്ന കമ്പനി രൂപീകരിച്ചിട്ടുണ്ട്. നൂതന സാങ്കേതിക വിദ്യകൾ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഇത് പുനർ നിർമ്മിക്കുന്നത്. സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് ആണ് നടത്തുന്നത്.
പ്രസാദ് ലാബിൽ ചിത്രത്തിന്റെ റെസ്റ്റൊറേഷൻ ജോലികൾ പുരോഗമിക്കുകയാണ്. അമേരിക്കയിലും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ചെന്നൈയിലെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് ശബ്ദമിശ്രണം. രണ്ട് കോടിയോളം മുതല്‍മുടക്കിലാണ് റീ റിലീസിംഗ് എന്ന് ഭദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.
Discussion about this post