കൊല്ലം; പോപ്പുലർ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് കൊല്ലത്ത് എൻഐഎ റെയ്ഡ്. പുലർച്ചെ മൂന്ന് മണിയോടെ നടത്തിയ റെയ്ഡിൽ ചവറ സ്വദേശിയും പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുമായ മുഹമ്മദ് സാദിഖിനെ കസ്റ്റിഡിയിൽ എടുത്തു. വിവിധ യാത്രാരേഖകളടക്കം ഇയാലുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അതീവ രഹസ്യമായാണ് കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം രാവിലെ ചവറയിലേക്ക് എത്തിയത്. ചവറയിൽ എത്തിയതിന് ശേഷം മാത്രമാണ് പോലീസിനേയും ഇവർ വിവരം അറിയിച്ചത്. തുടർന്ന് പോലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന നടത്തിയത്.
പുലർച്ചെ മൂന്ന് മണിക്ക് തുടങ്ങിയ റെയ്ഡ് നാലര വരെ നീണ്ടു. പോപ്പുലർ ഫ്രണ്ടിന്റെ വിവിധ പരിപാടികളിൽ സാദിഖ് പങ്കെടുത്തിട്ടുണ്ട്. സാദിഖിന്റെ യാത്രയുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങളും കണ്ടെടുത്തിട്ടുണ്ട്. വീട്ടിൽ നിന്നാണ് ഈ രേഖകൾ കണ്ടെടുത്തത്. ഇയാളെ 7.30ഓടു കൂടി തന്നെ കൊച്ചിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
Discussion about this post