സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരെയും വിദ്യാർത്ഥികളെയും ജാതീയമായി അധിക്ഷേപിച്ചവരെ ന്യായീകരിക്കുന്ന അടൂരിനെ മുഖ്യമന്ത്രി വിശുദ്ധനാക്കി. സത്യത്തിൽ നിങ്ങൾ ദേശാഭിമാനി പോലും വായിക്കാറില്ലേ എന്നും ഹരീഷ് പേരടി ചോദിക്കുന്നു.
ഗുരുവിന്റെ പേരും നവോത്ഥാനം എന്ന വാക്കും ഉച്ചരിക്കാനുള്ള യോഗ്യതയാണ് അടൂരിനെ ന്യായീകരിക്കുന്ന പ്രസ്താവനയിലൂടെ മുഖ്യമന്ത്രി നഷ്ടപ്പെടുത്തിയതെന്നും ഹരീഷ് പേരടി വിമർശിക്കുന്നു. അടൂരിന്റെ ഇരിപ്പിടം ഒഴുക്കിനെതിരെ നീന്തി നവഭാവുകത്വം നേടിയവരുടെ കൂട്ടത്തിലാണെന്ന് മുഖ്യമന്ത്രി പ്രശംസിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള ഹരീഷ് പേരടിയുടെ വിമർശനം.
Discussion about this post