പ്രഭാതക്ഷണം ബ്രെയിൻ ഫുഡ് കേട്ടിട്ടില്ലേ, രാവിലെ മുതൽ ആരംഭിക്കുന്ന നമ്മുടെ ദിനം നന്നായി തുടങ്ങാനും തചലച്ചോറിന്റെ വളർച്ചയ്ക്കും പ്രഭാതഭക്ഷണം അത്യന്താപേക്ഷികമാണ്. എന്നാൽ സ്ഥിരം ഒരു ഭക്ഷണം കഴിച്ച് പലർക്കും പ്രഭാതഭക്ഷണത്തിനോടുള്ള താത്പര്യം തന്നെ നഷ്ടപ്പെട്ടിട്ടുണ്ടാകാം. കുറച്ച് പൊടിക്കൈകൾ ചേർത്താൽ നമ്മുടെ സാധാ പ്രഭാതഭക്ഷണത്തിനൊരുക്കുന്ന ഭക്ഷണങ്ങൾ ഫൈസ്റ്റാർ ഫുഡ് ആക്കാം. രാവിലെ നമ്മളിലധികപേരും കഴിക്കുന്ന ഒന്നാണ് ദോശ. ദോശയെന്ന് കേട്ടാലേ നെറ്റിചുളിക്കുന്നവരെ പോലും കഴിക്കുന്ന അത്യുഗ്രൻ മുട്ട മസാലദോശ ആയാലോ.
ആവശ്യമുള്ള സാധനങ്ങൾ
പച്ചരി മുക്കാൽ കപ്പ്,ഉലുവ ഒരു നുള്ള്, ഉഴുന്ന് അരക്കപ്പ്,റവ- അരക്കപ്പ്, കാരറ്റ് – അരക്കപ്പ്, ഉരുളക്കിഴങ്ങ് -3 എണ്ണം, ഇഞ്ചി അരകഷണം, ഉള്ളി 3 എണ്ണം, പച്ചമുളക് -3 എണ്ണം, മുട്ട- 2 എണ്ണം, കറിവേപ്പില- ആവശ്യത്തിന്, തക്കാളി- 2 എണ്ണം,മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ, മുളക് പൊടി- അരടീസ്പൂൺ ഉപ്പ് ആവശ്യത്തിന്,
തയ്യാറാക്കുന്ന വിധം
അരിയും ഉഴുന്നും ഉലുവയും നാല് മുതൽ അഞ്ച് മണിക്കൂർ വരെ വെള്ളത്തിൽ കുതിർക്കുക. റവയും മറ്റൊരു പാത്രത്തിൽ 1 -2 മണിക്കൂർ കുതിർക്കുക. ശേഷം ഇത് മൂന്നും നല്ലതുപോലെ അരച്ചെടുത്ത് കുറച്ച് സമയം പുളിക്കുന്നതിന് വേണ്ടി വെക്കുക.
അതിന് ശേഷം ഉരുളക്കിഴങ്ങ്, കാരറ്റ് എന്നിവ നല്ലതുപോലെ വേവിച്ചെടുക്കുക. തുടർന്ന് നല്ലതുപോലെ ഉടച്ചെടുക്കുക. ശേഷം ഉള്ളിയും പച്ചമുളകും തക്കാളിയും ചെറുതായി അരിഞ്ഞെടുക്കുക. വേറൊരു പാനിൽ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ഉള്ളിയും പച്ചമുളും കറിവേപ്പിലയും കൂടി വഴറ്റിയെടുക്കുക. ഇത് നല്ലതു പോലെ വഴറ്റിയെടുത്ത ശേഷം ഇതിലേക്ക് തക്കാളി ചേർക്കുക. അത് നല്ലതുപോലെ ഉടച്ചെടുത്ത ശേഷി ഉരുളക്കിഴങ്ങും കാരറ്റും മിക്സ് ചെയ്ത് മഞ്ഞൾപ്പൊടിയും ഉപ്പും മുളക്‌പൊടിയും ചേർത്ത് വേവിച്ചെടുക്കുക.
ശേഷം രണ്ട് മുട്ട പൊട്ടിച്ച് അതിലേക്ക് കുറച്ച് സവാള പൊടിയായി അരിഞ്ഞത് പച്ചമുളക് ഉപ്പ് ഇഞ്ചി എന്നിവ ചേർത്ത് ഓംലൈറ്റിന്റെ കൂട്ടാക്കി മാറ്റി വയ്ക്കുക
അടുത്തതായി ദോശക്കല്ല് അടുപ്പിൽ വെച്ച് ചൂടാക്കിയെടുക്കുക. അതിലേക്ക് അൽപം എണ്ണ പുരട്ടി ഇതിലേക്ക് ദോശമാവ് കോരിയൊഴിക്കുക. ദോശ പരത്തിയ ശേഷം പകുതി വേവാവുമ്‌പോൾ ഓംലൈറ്റ് കൂട്ട് കുറെശ്ശെ ഒഴിച്ചുകൊടുക്കുക. മുട്ട പകുതി വേവ് ആകുമ്പോൾ ഇതിലേക്ക് ഉരുളക്കിഴങ്ങ് മസാല പുരട്ടി ദോശ ചുരുട്ടിയെടുക്കാവുന്നതാണ്. സ്വാദിഷ്ഠമായ നല്ല ക്രിസ്പി മുട്ട മസാല ദോശ തയ്യാർ.
Discussion about this post