മീൻ ഇഷ്ടപ്പെടുന്നവർക്ക് മീൻമുട്ടയും ഇഷ്ടമായിരിക്കും. അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. എന്നാൽ ഒരു പ്ളേറ്റ് മീൻമുട്ടക്ക് 23 ലക്ഷം രൂപ എന്ന് കേട്ടാലോ. ഞെട്ടുമല്ലേ? കവിയർ എന്നാണ് ഈ വിഭവം അറിയപ്പെടുന്നത്.ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ഭക്ഷണമാണ് കവിയർ. ഇറാനിലാണ് കവിയർ എന്ന മീനിന്റെ മുട്ടകൊണ്ടുള്ള വിഭവം ഉള്ളത്.
കാസ്‌പിയാൻ കടലിലും കരിങ്കടലിലും മാത്രം കാണപ്പെടുന്ന ചിലയിനംമത്സ്യങ്ങളാണ് കവിയർ. കാഴ്ച്ചയിൽ നമ്മുടെ നാട്ടിലെ കൂരി എന്ന മത്സ്യത്തിന് സമമാണ്. പൊതുവെ നാലുതരം മത്സ്യങ്ങളുടെ മുട്ടകൾ മാത്രമാണ് കവിയാർ എന്ന് വിളിക്കപ്പെടുന്നത്. ബെലുഗ എന്ന ഇനം മത്സ്യത്തിന്റെ കവിയാർ ആണ് വിപണിയിൽ ഏറ്റവും ഉയർന്ന വിലയുള്ളത് . അത് വളരെ അപൂർവ്വമായി മാത്രമാണ് കിട്ടുന്നതും.
ബെലുഗ യെ കൂടാതെ, സ്റ്റെർലറ്റ്, ഒസ്സട്‌റ, സെവ്‌റുഗ എന്നീ ഇനം സ്റ്റർഗ്ഗ്യോൻ മത്സ്യങ്ങൾ മാത്രമാണ് കവിയാർ എന്ന വിഭവത്തിനാവശ്യമായ മുട്ട നൽകുന്നത്. ഇറാനിനെ കൂടാതെ ഖസാക്കിസ്ഥാൻ, റഷ്യ, തുർക്കെമിസ്ഥാൻ, അസർബൈജാൻ രാജ്യങ്ങളിലെ കാസ്‌പിയാൻ തീരങ്ങളിലും ഈ മത്സ്യം കാണപ്പെടുന്നുണ്ട്. ഒറ്റ നോട്ടത്തിൽ കുരുമുളക് കുല പോലെയാണ് കവിയാർ മുട്ടകൾ.ഇവയുടെ രുചിയും ഗുണവും ബഹുകേമമാണ്. മുട്ടകൾ പച്ചയോടെയും ശുദ്ധീകരിച്ച് വേവിച്ച ശേഷവും കഴിക്കാറുണ്ട്.
Discussion about this post