കണ്ണൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചുകൊണ്ട് ബിബിസി സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. കണ്ണൂർ സർവ്വകലാശാല ക്യാമ്പസിലാണ് പ്രദർശനാനുമതി നിഷേധിച്ചത്. മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സെമിനാർ ഹാളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് സർവ്വകലാശാല അറിയിച്ചു. രാജ്യവിരുദ്ധ ഡോക്യുമെന്ററി പ്രദർശനത്തിന് കേരളത്തിൽ ആദ്യമായാണ് അനുമതി നിഷേധിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന വിവാദ ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കുമെന്ന് പ്രചരിപ്പിച്ചുകൊണ്ട് ഇടത് സംഘടനകൾ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഡിവൈഎഫ്ഐയും എസ്എഫ്ഐയും ആളെക്കൂട്ടുന്നത്. കാലടി സർവകലാശാലയിലും കണ്ണൂർ യൂണിവേഴ്‌സിറ്റി ക്യാമ്പസിലും പ്രദർശിപ്പിക്കുമെന്നാണ് എസ്എഫ്‌ഐ അറിയിച്ചത്. എന്നാൽ ഇത് അനുവദിക്കില്ലെന്ന് അറിയിച്ചതോടെ സെമിനാർ ഹാളിന് പുറത്ത് പ്രദർശിപ്പിക്കാനും എസ്എഫ്‌ഐ ആലോചിക്കുന്നുണ്ട്.
Discussion about this post