ഇടുക്കി : നെടുങ്കണ്ടത്ത് പോക്‌സോ കേസ് പ്രതി ചാടിപ്പോയ സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. പ്രതിയെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിന് എസ്‌കോട്ട് പോയ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കോടതിയിൽ ഹാജരാക്കുന്നതിനിടെ പ്രതി ചാടിപ്പോകുകയായിരുന്നു. പ്രതിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൂന്നാം ദിവസവും ഇയാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.
അതേസമയം പോക്‌സോ കേസ് പ്രതികളുടെ ചിത്രം പോലീസ് ചോർത്തി നൽകിയതായാണ് വിവരം. മകളെ പീഡിപ്പിച്ച കേസിൽ പ്രതികളുടെ ചിത്രങ്ങളാണ് ചോർത്തിയത്. പോലീസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ചിത്രം ചോർന്നു. പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ് ഇതിന് പിന്നിലെന്നും സൂചനയുണ്ട്. സംഭവത്തിൽ ഉന്നത തലത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ഇതിൽ നടപടി ഉണ്ടാകുമെന്നാണ് സൂചന.
Discussion about this post