വയനാട് ; വയനാട്ടിൽ പിതാവിനെ സംസ്‌കരിക്കാൻ കുഴിയെടുക്കുന്നതിനിടെ സഹോദരങ്ങൾക്ക് നേരെ കാട്ടാന ആക്രമണം. ചേകാടിയിലാണ് സംഭവം. വിലങ്ങാടി കോളനിയിലെ ബാലൻ, സഹോദരൻ സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്.
വനത്തിനുള്ളിലെ ശ്മശാനത്തിനകത്ത് കുഴി എടുക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസമാണ് ഇവരുടെ അച്ഛൻ മരിച്ചത്. വനവാസി വിഭാഗത്തിൽ പെട്ട ഇവരുടെ ശ്മശാനം വനത്തിനുള്ളിലായിരുന്നു. ഇവിടെ കുഴിയെടുക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Discussion about this post