തിരുവനന്തപുരം: സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണവില. ഇന്ന് ഗ്രാമിന് 40 രൂപ വർദ്ധിച്ച് വില 5310 രൂപയിൽ എത്തി. ഒരു പവൻ സ്വർണത്തിന് 42,480 രൂപയാണ് ഇന്നത്തെ വിപണി വില. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 35 രൂപ വർദ്ധിച്ച് 4,395 രൂപയായി.
രണ്ട് ദിവസം മുൻപാണ് സ്വർണവില സർവകാല റെക്കോർഡ് തകർത്തത്. അന്ന് ഗ്രാമിന് 35 രൂപ വർദ്ധിച്ച് വില 5270 ൽ എത്തിയിരുന്നു. 2020 ആഗസ്റ്റിലാണ് ഇതിന് മുൻപ് സ്വർണവില 42,000 രൂപ കടന്നത്. അന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 5,250 രൂപയായിരുന്നു.
കഴിഞ്ഞ അൻപത് വർഷത്തിനിടെ മറ്റൊരു വസ്തുവിനും ഉണ്ടാവാത്ത അത്ര വിലക്കയറ്റമാണ് സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. 1973 ൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 27.50 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് വില 220 രൂപയുമായിരുന്നു. 2022 ലേക്ക് എത്തും എത്തുമ്പോൾ 190 മടങ്ങ് വർദ്ധനവാണ് വിലയിൽ ഉണ്ടായിരിക്കുന്നത്.
Discussion about this post