കൊച്ചി: പി എച്ച് ഡി പ്രബന്ധത്തിൽ ചങ്ങമ്പുഴയുടെ വാഴക്കുലയെ വൈലോപ്പിള്ളിയുടെ വാഴക്കുലയാക്കിയ യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിനെതിരെ ഹാസ്യാത്മകമായ വിമർശനവുമായി അഡ്വക്കേറ്റ് ജയശങ്കർ. ചങ്ങമ്പുഴയുടെ വാഴക്കുല എന്നതിന് വയലാറിന്റെ തേങ്ങാക്കുല എന്നോ ഓ എൻ വിയുടെ അടയ്ക്കാ കത്തി എന്നോ എഴുതിയെങ്കിലും അത്ഭുതപ്പെടാനില്ലെന്ന് ജയശങ്കർ പറഞ്ഞു.
ഏണസ്റ്റോ ചെഗുവേര ജനിച്ചത് ക്യൂബയിലാണെന്നു പ്രസംഗിച്ചു കയ്യടി നേടിയ ധീരസഖാവാണ് ചിന്താ ജെറോം എന്നും അഡ്വക്കേറ്റ് ജയശങ്കർ ഓർമ്മിപ്പിച്ചു. ചിന്താ ജെറോമിന് ഡി-ലിറ്റ് കൂടി നൽകാവുന്നതാണെന്നും ജയശങ്കർ പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഡ്വക്കേറ്റ് ജയശങ്കറുടെ വിമർശനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഈ മാപ്രകൾക്ക് വേറെ ജോലിയില്ലേ?
സഖാവ് ചിന്താ ജെറോമിൻ്റെ പിഎച്ച്ഡി പ്രബന്ധത്തിൽ ‘ഗുരുതരമായ’ തെറ്റുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ‘കണ്ടുപിടിച്ചു’ റിപ്പോർട്ട് ചെയ്യുന്നു.
‘വാഴക്കുല’ എന്ന വിപ്ലവ കാവ്യം രചിച്ചത് നവോത്ഥാനകാല കവി വൈലോപ്പിള്ളിയാണെന്ന് ചിന്തയുടെ പ്രബന്ധത്തിലുണ്ടത്രേ.
ഏണസ്റ്റോ ചെഗുവേര ജനിച്ചത് ക്യൂബയിലാണെന്നു പ്രസംഗിച്ചു കയ്യടി നേടിയ ധീരസഖാവാണ് ചിന്താ ജെറോം.
ചങ്ങമ്പുഴയുടെ വാഴക്കുല എന്നതിന് വയലാറിന്റെ തേങ്ങാക്കുല എന്നോ ഓഎൻവിയുടെ അടയ്ക്കാ കത്തി എന്നോ എഴുതിയെങ്കിലും അൽഭുതപ്പെടാനില്ല.
ചിന്താ ജെറോമിനു ഡിലിറ്റ് കൂടി നൽകാവുന്നതാണ്.
Discussion about this post