ഫലങ്ങളിൽ നമ്മുടെ വാഴപ്പഴത്തിന് പ്രത്യേക സ്ഥാനമാണ് ഉള്ളത്. നമ്മുടെ നാട്ടിൻ പുറങ്ങളിൽ സുലഭമായി ലഭിക്കുന്ന വാഴപ്പഴം ഒരു കാലത്ത് എല്ലാവരുടെയും പ്രിയപ്പെട്ടതായിരുന്നു. എന്നാൽ യുവ തലമുറയ്ക്ക് വാഴപ്പഴത്തോട് അത്ര പ്രിയമില്ലാ എന്നതാണ് വാസ്തവം. ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന വാഴപ്പഴം നിത്യേന കഴിക്കുന്നത് നന്നായിരിക്കും.
നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ ബി6, വിറ്റാമിൻ സി തുടങ്ങി ശരീരത്തിന് നിത്യേന ആവശ്യമായ പോഷകങ്ങളാണ് വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്നത്. ഇതിന് പുറമേ ആന്റി ഓക്‌സിഡന്റുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് കഴിക്കുന്നത് രക്തസമ്മർദ്ദമുൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും.
ദഹന സംബന്ധമായ പ്രശ്‌നങ്ങൾ മലബന്ധം എന്നിവ അകറ്റാൻ ഉത്തമമാണ് വാഴപ്പഴം. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇതാണ് വയറിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നത്. മലബന്ധം അനുഭവപ്പെടുമ്പോൾ വാഴപ്പഴം കഴിക്കുന്നത് മലം പോകാൻ സഹായിക്കും. പേശികളിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനും വാഴപ്പഴം കഴിക്കുന്നത് നന്നായിരിക്കും.
ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏറെ മികച്ചതാണ് വാഴപ്പഴം. ഇതിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇതാണ് ഹൃദയത്തെ സംരക്ഷിക്കുന്നത്. ഇതിന് പുറമേ രക്തസമ്മർദ്ദം അകറ്റാനും പഴം കഴിക്കുന്നത് നല്ലതാണ്. വയറിലെ അൾസറിനെ പ്രതിരോധിക്കാൻ പഴത്തിന് ശേഷിയുണ്ട്. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന സെറോടോണിൻ നമ്മുടെ മാനസികാവസ്ഥയെ നിയന്ത്രിക്കുന്നു. അതിനാൽ വൈകാരികമായ സ്ഥിരതയും, ശ്രദ്ധയും അനുഭവപ്പെടാൻ വാഴപ്പഴം ഒരു ശീലമാക്കാം. തലച്ചോറിന്റെ ആരോഗ്യത്തിനും വാഴപ്പഴം ശീലമാക്കാം. വാഴപ്പഴത്തിൽ ധാരാളം ഊർജ്ജം അടങ്ങിയിട്ടുണ്ട്. അതിനാൽ പ്രഭാത ഭക്ഷണത്തിൽ വാഴപ്പഴം ഉൾപ്പെടുത്തുന്നത് ആ ദിനം മുഴുവൻ ഊർജ്ജസ്വലരായി പ്രവർത്തിക്കാൻ സഹായിക്കും.
Discussion about this post