തിരുവനന്തപുരം: സെപ്ടിക് ടാങ്ക് നിർമാണവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ സി ഐ ടി യു നേതാവ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തി. കരിക്കകം ചാരുംമൂട് സിപിഎം ബ്രാഞ്ച് സെക്രട്ടറി വരുണിനെ സി ഐ ടി യു കൺവീനർ അജയകുമാറാണ് കുത്തിയത്. സംഭവത്തിൽ പേട്ട പോലീസ് കേസെടുത്തു.
സെപ്ടിക് ടാങ്ക് നിർമാണവുമായി ബന്ധപ്പെട്ട് അയൽക്കാരായ വരുണും അജയകുമാറും തമ്മിൽ തർക്കം നിലനിന്നിരുന്നു. അജയകുമാറിന്റെ വീട്ടിൽ സെപ്ടിക് ടാങ്ക് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ശനിയാഴ്ച വരുണുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ വരുൺ അജയകുമാറിന്റെ ഭാര്യയെ ചീത്ത വിളിച്ചു. ഇതിൽ ക്ഷുഭിതനായ അജയകുമാർ, കരിക്കകം വായനശാലക്ക് സമീപം വെച്ച് വരുണിന്റെ വയറ്റിൽ കുത്തുകയായിരുന്നു.
സംഭവത്തിന് ശേഷം അജയകുമാർ ഒളിവിൽ പോയി. ഇരുവരും തമ്മിൽ പാർട്ടിക്കുള്ളിലും പ്രശ്നങ്ങൾ നിലനിന്നിരുന്നതായി സൂചനയുണ്ട്.
Discussion about this post