ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷവാറിൽ മുസ്ലിം പള്ളിയിൽ 58 പേരുടെ മരണത്തിനിടയാക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കാൻ കാരണമാകുകയും ചെയ്ത ചാവേർ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ പാക് താലിബാൻ. സംഘടനയുടെ കമാൻഡർമാരിൽ ഒരാൾ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാകിസ്താൻ സർക്കാരിന് സന്ദേശം അയച്ചതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
സ്ഫോടനം നടക്കുമ്പോൾ പള്ളിക്കകത്ത് ഏകദേശം 260 പേർ ഉണ്ടായിരുന്നതായാണ് വിവരം. പോലീസ് ഹൗസിംഗ് ബ്ലോക്കിന് സമീപത്തെ പള്ളിയിലായിരുന്നു സ്ഫോടനം. ആക്രമണത്തിൽ കൊല്ലപ്പെട്ടവരും പരിക്കേറ്റവരും കൂടുതലും പോലീസ് ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളുമാണ് എന്നാണ് റിപ്പോർട്ട്. പള്ളിയിൽ സുഹർ നമസ്കാരത്തിന് എത്തിയവർക്ക് ഇടയിലേക്ക് ശരീരത്തിൽ സ്ഫോടക വസ്തുവുമായി കടന്നു കയറിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. പാകിസ്താൻ സമയം ഉച്ചയ്ക്ക് 1.40 ഓടെയായിരുന്നു സ്ഫോടനം.
പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ആഭ്യന്തര മന്ത്രിയും പെഷവാറിലേക്ക് തിരിച്ചിട്ടുണ്ട്.
Discussion about this post