പാലക്കാട്: ധോണിയെ വിറപ്പിച്ച പി.ടി 7 കൂട്ടിലായിട്ടും ജനങ്ങൾ ഭീതിയിൽ തന്നെ. പ്രദേശത്ത് കാട്ടന ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഉടൻ തന്നെ ഇതിന് പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
ദിവസം രാത്രി രാത്രിയിൽ കാട്ടാനകൾ ജനവാസ മേഖലയിൽ എത്തുന്നുണ്ട്. അപകടകാരികളായ ആറ് കാട്ടാനകളും ഇക്കൂട്ടത്തിൽ ഉണ്ട്. കൂട്ടമായും ഒറ്റയ്ക്കും ഇവ ജനവാസ മേഖലകളിൽ എത്താറുണ്ട്. ഇതേ തുടർന്ന് വലിയ ഭീതിയിലാണ് ഇവിടുത്തുകാർ രാത്രി കാലങ്ങൾ കഴിച്ചുകൂട്ടുന്നത്.
വനാതിർത്തിയോട് ചേർന്നുള്ള കൃഷിയിടങ്ങളിലേക്ക് ആണ് ഇവ പ്രധാനമായും എത്താറുള്ളത്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് രൂപയുടെ കൃഷി കാട്ടാനകൾ നശിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആളുകൾ ആവശ്യപ്പെടുന്നത്.
Discussion about this post