ബേദഡുക്ക: കാസർകോട് ബേദഡുക്കയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഗർഭിണിയാക്കിയ പ്ലസ് വൺ വിദ്യാർത്ഥിക്കെതിരേ പോക്‌സോ കേസ്. ഇരുവരും ഒരേ സ്‌കൂളിലെ വിദ്യാർത്ഥികളാണ്. വിഷയത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്കെതിരെ കേസെടുത്തു. പെൺകുട്ടി നാല് മാസം ഗർഭിണിയായതോടെയാണ് വീട്ടുകാർ വിവരം അറിയുന്നത്.
ഉടനെ പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിലാണ് 17കാരന്റെ പേരിൽ ബേഡകം പോലീസ് കേസെടുത്തത്. വിശദമായ അന്വേഷണം നടക്കുകയാണെന്നും കുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കുമെന്നും പോലീസ് അറിയിച്ചു.
Discussion about this post