കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ കൂട്ടുനിന്ന ലോഡ്ജ് ഉടമയും നടത്തിപ്പുകാരിയും അറസ്റ്റിൽ. ലോഡ്ജ് ഉടമ ശശി (63), എരൂർ പാമ്പാടിത്താഴം കോളനിയിൽ താമസിക്കുന്ന ഓമന (54) എന്നിവരാണ് അറസ്റ്റിലായത്. ഹിൽപാലസ് പോലീസാണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് തൃപ്പൂണിത്തുറ സ്വദേശിനിയായ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. ചെമ്പ് കാട്ടിക്കുന്ന് സ്വദേശി ചിറ്റേത്ത് അഖിൽരാജ് (19) ആണ് കുട്ടിയെ പീഡിപ്പിച്ചത്. അന്ന് പെൺകുട്ടിയെ പീഡിപ്പിക്കാൻ ഇവർ ഒത്താശ ചെയ്തുകൊടുത്തുവെന്നാണ് വിവരം. മണിക്കൂറിന് 1000 മുതൽ 1500 രൂപ വരെ വാങ്ങിയാണ് ഇവർ മുറി നൽകിയത്. റിമാൻഡിലായ പ്രതി അഖിൽരാജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
Discussion about this post