തിരുവനന്തപുരം: പേ വിഷത്തിനെതിരെ തദ്ദേശീയമായി നിർമ്മിച്ച വാക്‌സിൻ നിർമ്മിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ബജറ്റ് പ്രസംഗത്തിലാണ് ഇക്കാര്യം ഉൾപ്പെടുത്തിയിരിക്കുന്നത്. തദ്ദേശീയമായ ഓറൽ റാബിസ് വാക്‌സിൻ വികസിപ്പിക്കുന്നതിന് സംസ്ഥാനം പുതിയ സംരംഭം ആരംഭിക്കും.
തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടേയും കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടേയും കൂട്ടായ പ്രവർത്തനത്തിലൂടെ ആയിരിക്കും വാക്‌സിൻ വികസിപ്പിക്കുന്നത്. ഇതിനായി അഞ്ച് കോടി രൂപ നീക്കി വച്ചതായും കെ.എൻ.ബാലഗോപാൽ അറിയിച്ചു.
Discussion about this post