തിരുവനന്തപുരം : കേരളത്തിൽ നിന്ന് തൊഴിൽ തേടി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന സാഹചര്യം ഇല്ലാതാകുമെന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ മുഴുവൻ യുവജനങ്ങൾക്കും സംസ്ഥാനത്ത് തന്നെ ജോലി ലഭിക്കാനുള്ള പുതിയ പദ്ധതികൾ സർക്കാർ ആവിഷ്‌കരിക്കുകയാണ്.
20 ലക്ഷം ആളുകൾക്ക് തൊഴിൽ നൽകുകയാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സമൂഹത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സർക്കാർ നടപ്പിലാക്കും.
ആഗോള തലത്തിൽ തൊഴിൽ രംഗത്തുണ്ടാകുന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികൾ രൂപപ്പെടുത്തുന്നത് എന്നും തൊഴിൽ മന്ത്രി പറയുന്നുണ്ട്. അതാത് തൊഴിൽ മേഖലയ്ക്ക് ആവശ്യമായ വിധത്തിൽ യുവാക്കളെ പരിശീലിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ സ്ത്രീകളെ തൊഴിൽ സജ്ജരാക്കാനായി നടത്തുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
Discussion about this post