ചൂടേറി വരികാണ്, എപ്പോഴും വെള്ളം കുടിക്കണം, വേനല്‍ക്കാലത്തെ പതിവ് ഡയലോഗാണിത്. വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. പക്ഷേ ശരീരത്തിലെ ജലാംശം കൂട്ടാന്‍ ഏറ്റവും നല്ലത് വെള്ളമാണോ? ഇക്കാര്യത്തില്‍ നമ്മുടെ ധാരണകള്‍ തെറ്റാണെന്ന് പറയുകയാണ് ന്യൂട്രീഷനിസ്റ്റായ ഡോ. സിദ്ധാര്‍ത്ഥ് ഭാര്‍ഗവ തന്റെ ഇന്‍സ്റ്രഗ്രാം പേജിലൂടെ. മനുഷ്യന് അറിയാവുന്നതില്‍ ആരോഗ്യത്തിന് ഏറ്റവും നല്ല പാനീയം വെള്ളമാണെന്നതില്‍ ഒരു സംശയവുമില്ലെന്നും എന്നാല്‍ ഏറ്റവും നല്ല ദാഹശമനി നാം കരുതുന്നത് പോലെ വെള്ളമല്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
നിര്‍ജലീകരണം(ശരീരത്തിലെ ജലാംശം നഷ്ടപ്പെടുമ്പോള്‍) സംഭവിക്കുമ്പോള്‍ കുടിക്കാന്‍ ഏറ്റവും നല്ലത് ഒരു ഗ്ലാസ് പാലോ ഒആര്‍എസോ ഓറഞ്ച് ജ്യൂസോ ആണെന്നാണ് അദ്ദേഹം പറയുന്നത്. ജലീകരണമെന്നത് കൊണ്ട് വെള്ളം കുടിക്കുക എന്നല്ല അര്‍ത്ഥമാക്കുന്നതെന്നും ശരീരത്തിലെ ജലാംശം നിലനിര്‍ത്തലാണ് അതെന്നും ഡോക്ടര്‍ വിശദീകരിക്കുന്നു. ദീര്‍ഘനേരം ശരീരത്തില്‍ നിലനില്‍ക്കാനുള്ള വിവിധ പാനീയങ്ങളുടെ ശേഷി കണ്ടെത്തുന്നതിന് ഹൈഡ്രേഷന്‍ ഇന്‍ഡെക്‌സ് എന്നൊരു ഏകകമുണ്ട്. വിവിധ പാനീയങ്ങളുടെ ഹൈഡ്രേഷന്‍ ഇന്‍ഡെക്സിന്റെ താരതമ്യപഠനത്തിന്റെ ഫലം കണ്ടാല്‍ നാം ഞെട്ടിപ്പോകും. ദാഹിക്കുമ്പോള്‍ ഓടിച്ചെന്ന് നാം കുടിക്കുന്ന വെള്ളം ദാഹശമനി എന്ന നിലയില്‍ പട്ടികയില്‍ താഴെയാണ്. പാല്, ഒആര്‍എസ്, ഓറഞ്ച് ജ്യൂസ്, തേങ്ങവെള്ളം എന്നിവയ്‌ക്കെല്ലാം വെള്ളത്തേക്കാള്‍ കൂടുതല്‍ ഹൈഡ്രേഷന്‍ ഇന്‍ഡെക്‌സ് ഉണ്ടെന്ന് ഡോക്ടര്‍ വ്യക്തമാക്കുന്നു.
ഇതുകേട്ട് വെള്ളം കുടിക്കുന്ന ശീലം ഉപേക്ഷിക്കരുതെന്നും ധാരാളം വെള്ളം കുടിക്കേണ്ടത് ശരീരത്തിന് വളരെ ആവശ്യമാണെന്നും ഡോകര്‍ ഓര്‍മ്മിപ്പിക്കുന്നു. അതേസമയം ചില സാഹചര്യങ്ങളില്‍ വെള്ളത്തിന് പകരം, അതിനേക്കാള്‍ മികച്ച പാനീയങ്ങളാണ് കൂടുതല്‍ ഫലം ചെയ്യുക.
നിര്‍ജലീകരണം വഴി ശരീരത്തിലെ ജലാംശം മാത്രമല്ല, ഇലക്ട്രോലൈറ്റുകളും നഷ്ടമാകുകയും ശരീര താപനില വ്യത്യാസപ്പെടുകയും മൂത്രത്തിന്റെ അളവിലും സ്വഭാവത്തിലും വ്യത്യാസമുണ്ടാകുകയും തളര്‍ച്ച തോന്നുകയും ചെയ്യുന്നതുള്‍പ്പടെ പല ലക്ഷണങ്ങളും ഉണ്ടാകാം. വെള്ളം കുടിച്ചത് കൊണ്ടുമാത്രം ഇതിന് പരിഹാരമാകുകയില്ല. ഹൈഡ്രേഷന്‍ ഇന്‍ഡെക്‌സ് കൂടിയ സാധങ്ങള്‍ കുടിക്കുകയും കഴിക്കുകയും വേണം.
തണ്ണിമത്തന്‍, തക്കാളി, വെള്ളത്തില്‍ കുതിര്‍ത്ത പയറുവര്‍ഗ്ഗങ്ങള്‍, മറ്റെല്ലാ പച്ചക്കറികള്‍ പഴങ്ങള്‍ തുടങ്ങിയവ വേവിച്ച് കഴിക്കുന്നതിക്കോള്‍ ഗുണം പച്ചയായി കഴിക്കുന്നതാണ്. അപ്പോഴാണ് കൂടുതൽ ജലാംശം ശരീരത്തിലെത്തുക.
Discussion about this post