ന്യൂഡൽഹി: അമ്പത്താറായിരം രൂപയുടെ ലൂയി വ്യൂട്ടൻ മഫ്ലർ ധരിച്ച് പാർലമെന്റിൽ ധൂർത്ത് കാണിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, വിമർശനം കുറിക്ക് കൊണ്ടതോടെ ആഡംബരം ഒഴിവാക്കി തടിയൂരി. ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാലയാണ് ഖാർഗെയുടെ മഫ്ലറിന്റെ വില കുത്തിപ്പൊക്കി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച മെയ്ഡ് ഇൻ ഇന്ത്യ കോട്ട് ധരിച്ച് പ്രധാനമന്ത്രി പാർലമെന്റിൽ ഇരിക്കുമ്പോഴായിരുന്നു ഖാർഗെയുടെ ആഡംബര പ്രദർശനം.
പാവപ്പെട്ടവരുടെ വരുമാനം കുറഞ്ഞതിന്റെ പേരിൽ സർക്കാരിനെ കടന്നാക്രമിക്കുമ്പോഴാണ് ഖാർഗെയുടെ വസ്ത്രധാരണത്തിലേക്ക് ബിജെപി ശ്രദ്ധ ക്ഷണിച്ചത്. മഫ്ലറിൻറെ ചിത്രസഹിതം മല്ലികാർജ്ജുൻ ഖാർഗെയെ പിന്നീട് സാമൂഹിക മാദ്ധ്യമങ്ങൾ നിലം തൊടീക്കാതെ ട്രോളി.
ഇതോടെ, ഇന്ന് മഫ്ലർ ഒഴിവാക്കിയാണ് ഖാർഗെ പാർലമെന്റിൽ എത്തിയത്. സാധാരണ ജാക്കറ്റാണ് ഇന്ന് അദ്ദേഹം ധരിച്ചിരിക്കുന്നത്.
Discussion about this post