കൊച്ചി : വിദേശ രാജ്യങ്ങളിൽ നിന്ന് സ്വർണ്ണം കടത്താൻ പുതിയ മാർഗ്ഗങ്ങൾ തേടുകയാണ് അന്താരാഷ്ട്ര സ്വർണക്കടത്ത് സംഘങ്ങൾ. കൃത്രിമ ആർത്തവം സൃഷ്ടിച്ച് സ്വർണം കടത്തിയ യുവതിയാണ് ഇത്തവണ പിടിയിലായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. റിയാദിൽ നിന്നുള്ള വിമാനത്തിലാണ് യുവതി കൊച്ചിയിലെത്തിയത്.
പെയിന്റും മറ്റ് രാസവസ്തുക്കളും ഉപയോഗിച്ച് യുവതി കൃത്രിമമായി ആർത്തവം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് രഹസ്യഭാഗത്ത് സ്വർണം ഒളിപ്പിച്ചു. ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ചപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. ഇവർ ദേഹപരിശോധന നടത്തണമെന്ന് പറഞ്ഞതോടെ താൻ ആർത്തവത്തിലാണെന്നാണ് യുവതി മറുപടി നൽകിയത്.
പിന്നാലെ നടത്തിയ ദേഹപരിശോധനയിൽ രഹസ്യഭാഗത്ത് നിന്നും അഞ്ച് സ്വർണ ബിസ്‌ക്കറ്റുകൾ കണ്ടെത്തി. 582 ഗ്രാം സ്വർണമാണ് പിടികൂടിയത്. വിപണിയിൽ ഇവയ്ക്ക് 30 ലക്ഷത്തോളം വരും.
അതേസമയം മറ്റൊരു യാത്രക്കാരനിൽ നിന്ന് 25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഖത്തർ എയർവേസിൽ ഇറ്റലിയിൽ നിന്നെത്തിയ യുവാവിൽ നിന്ന് 480.25 ഗ്രാം സ്വർണമാണ് പിടികൂടിയത്.
Discussion about this post