പാലക്കാട്:: പാർട്ടി ഫണ്ട് തിരിമറിയിൽ പികെ ശശിയ്‌ക്കെതിരെ വീണ്ടും അന്വേഷണവുമായി സിപിഎം. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. അന്വേഷണത്തിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പുത്തലത്ത് ദിനേശനെ ചുമതലപ്പെടുത്തി.
2017 ൽ നടന്ന ജില്ലാ സമ്മേളനത്തിനും, മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിന്റെയും നിർമ്മാണത്തിനായി പിരിച്ച ഫണ്ട് തട്ടിയെന്നാണ് ശശിയ്ക്കതിരെ ഉയരുന്ന പരാതി. പാർട്ടി ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയായിരുന്നു കൃത്രിമത്വം. ഇതിന് പുറമേ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നും പരാതിയുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചത്.
മണ്ണാർക്കാട് ഏരിയ കമ്മിറ്റിയിൽ പോയി അന്വേഷണം നടത്താനാണ് പുത്തലത്ത് ദിനേശന് നൽകിയിരിക്കുന്ന നിർദ്ദേശം. ശനിയാഴ്ചയായിരുന്നു പാലക്കാട് ജില്ലാ കമ്മിറ്റി യോഗം ചേർന്നത്. ഇതിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പെടെ പങ്കെടുത്തിരുന്നു.
Discussion about this post