എറണാകുളം: സമൂഹമാദ്ധ്യമങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണെന്ന് അറിയിച്ച് സിനിമാ താരം ജോജു ജോർജ്. വ്യക്തിപരമായും തൊഴിൽപരമായും നിരവധി ആക്രമണങ്ങൾ നേരിടുന്നതിനെ തുടർന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ നിന്നും പിൻവാങ്ങുന്നത് എന്ന് ജോജു ജോർജ് പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ഒരു കലാകാരനെന്ന നിലയിൽ തന്നെ അംഗീകരിച്ചവരോട് നന്ദി പറയുന്നു. വ്യക്തി പരമായും തൊഴിൽ പരമായും നിലവിൽ വലിയ ആക്രമണങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. അതിനാൽ സമൂഹമാദ്ധ്യമങ്ങൾ ഉപേക്ഷിക്കുകയാണ്. അഭിനയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ആരോടും പരിഭവമില്ല. ഇതുവരെ നൽകിയ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി. ഇനിയും ഇത് തുടരണം.
ഇരട്ട എന്ന തന്റെ പുതിയ ചിത്രം പ്രേഷകർ ഏറ്റെടുത്തു. ഈ സ്‌നേഹത്തിന് നന്ദി. കുറച്ചു നാളായി സമൂഹമാദ്ധ്യമങ്ങളിൽ താൻ അത്ര സജീവമൊന്നുമല്ല. ഇരട്ട വിജയമായ ശേഷം വീണ്ടും സജീവമാകാൻ ശ്രമിച്ചു. എന്നാൽ അത് തെറ്റായ തീരുമാനമാണെന്ന് തോന്നി. അനാവശ്യമായ കാര്യങ്ങളിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നു. തനിക്ക് നേരെ കടുത്ത ആക്രമണം ഉണ്ടായി.
സിനിമയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. അതിനാൽ വെറുതെ വിടണം. അഭിനയിച്ച് പോകട്ടെ. തൊഴിൽപരമായി നിരവധി പ്രശ്‌നങ്ങൾ താൻ അനുഭവിക്കുന്നുണ്ട്. ഉപദ്രവിക്കരുത് എന്നും ജോജു പറഞ്ഞു.
Discussion about this post